29 March Friday
വൃക്കരോഗികൾക്ക് തണലാകും

കണ്ണൂരിൽ ഐആർപിസി ഡയാലിസിസ്‌ സെന്റർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ഐആർപിസി ജനറൽബോഡി സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐആർപിസി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിലാണ്‌ ഡയാലിസിസ് സെന്റർ ആരംഭിക്കുക. 
ജനറൽബോഡി സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി എം സത്യൻ  കണക്കും അവതരിപ്പിച്ചു. ഡോ. കെ പി ബാലകൃഷ്ണ പൊതുവാൾ, വി വി പ്രീത, പി എം സാജിദ്, എം സഹദേവൻ, കെ വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
  ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. സമ്പൂർണ സാന്ത്വനപരിചരണ സൗഹൃദ ജില്ല എന്നത് നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 19നും ജനുവരി 15നും രാഷ്ട്രീയ–- സാമൂഹ്യ രംഗത്തെയും ആരോഗ്യ രംഗത്തെയും പ്രമുഖരെ പങ്കെടുപ്പിച്ച്‌ പ്രത്യേക ഹോംകെയർ ക്യാമ്പയിൻ സംഘടിപ്പിക്കും.
ഐആർപിസി സാന്ത്വനകേന്ദ്രത്തിൽ ജില്ലയിലും പുറത്തുമുള്ളവർക്കായി പ്രയോഗിക പരിശീലനം നൽകും. ലഹരിവിമുക്ത ജില്ലാ ക്യാമ്പയിനിൽ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും.   
‘ഉണർവ് ’ പദ്ധതി 
വിപുലീകരിക്കും 
ആറളം ഫാം, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, ആലക്കോട്, പെരിങ്ങോം, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്കായുള്ള ഉണർവ്‌ വിപുലപ്പെടുത്തും. ഇരിട്ടി ഉളിയിൽ ഐആർപിസിക്ക് ലഭിച്ച സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പുനരധിവാസകേന്ദ്രം സ്ഥാപിക്കും. പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി തൊഴിൽ പരിശീലനവും സംരംഭങ്ങളും ആരംഭിക്കും. വാതിൽപ്പടി സേവനം  പരിപാടിയിൽ സന്നദ്ധസേവകരായി  ഐആർപിസി വളണ്ടിയർമാർ അണിചേരും.  ഗാർഹികപീഡനത്തിനിരയാകുന്ന സ്ത്രീകളെ സഹായിക്കുന്ന സർവീസ് പ്രൊവൈഡിങ്‌ സെന്റർ പ്രവർത്തനം വിപുലമാക്കും. ഓട്ടിസം, സെറിബ്രൽ പാഴ്സി ഉൾപ്പെടെ ബാധിച്ചവരെ സഹായിക്കുന്നതിന് പനോന്നേരി ഐആർപിസി കേന്ദ്രം ബഡ്സ് റിഹാബിലറ്റേഷൻ സെന്റർ മാതൃകയിൽ വിപുലപ്പെടുത്തും. ദശവാർഷികത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വളണ്ടിയർ സംഗമവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഭാരവാഹികൾ: എം പ്രകാശൻ (ചെയർമാൻ), പി എം സാജിദ് (വൈസ് ചെയർമാൻ), കെ വി മുഹമ്മദ് അഷ്റഫ് (സെക്രട്ടറി), വി വി പ്രീത (അസി. സെക്രട്ടറി), സി എം സത്യൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top