19 April Friday

പതിനേഴഴക്‌ ഈ സ്‌നേഹ സാന്ത്വന യാത്രയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

സ്നേഹയാത്രയിൽ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ പരിയാരം മേരിഭവൻ മദർ സുപ്പീരിയർ സിസ്‌റ്റർ ക്ലയറിന് 
ശിവ കുളപ്പുറം കൈമാറുന്നു.

ഇരിട്ടി

അകാലത്തിൽ പൊലിഞ്ഞ മുൻ യൂണിറ്റ്‌ സെക്രട്ടറി ജോബിഷിന്റെ ഓർമകൾ നിലനിർത്താൻ  ഡിവൈഎഫ്‌ഐ  മാട്ടറ യൂണിറ്റ്‌  ജില്ലയിലെ അഗതി മന്ദിരങ്ങളിലേക്ക് ആരംഭിച്ച സ്നേഹയാത്രയുടെ പതിനേഴാം യാത്ര പരിയാരം മേരിഭവനിലെത്തി. നിറയെ ഭക്ഷ്യവസ്‌തുക്കളുമായെത്തിയ  യാത്ര മേരിഭവൻ അധികൃതർക്ക്‌  പിന്തുണയായി. രണ്ടുവർഷംമുമ്പാണ്‌  യാത്രക്ക്‌  തുടക്കമിട്ടത്‌. ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിൽ 17 യാത്രകളിലൂടെ 12 ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ  എത്തിച്ചു.  പതിനേഴാമത്‌ യാത്രയിലേക്ക്‌ ഒറ്റദിവസത്തെ ശ്രമത്തിൽ അരലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങളാണ്‌ എത്തിച്ചത്‌.   
സ്‌നേഹയാത്ര മാട്ടറയിൽ അനീഷ്‌ ഉളിക്കൽ ഉദ്‌ഘാടനംചെയ്‌തു. അനൂപ് തങ്കച്ചൻ അധ്യക്ഷനായി. പരിയാരം മേരിഭവനിൽ  സ്നേഹസംഗമം ശിവ കുളപ്പുറം ഉദ്ഘാടനംചെയ്തു. അഭിലാഷ് കാരികൊമ്പിൽ  അധ്യക്ഷനായി.  രജീഷ്, സരുൺ തോമസ്, മദർ സുപ്പീരിയർ സിസ്‌റ്റർ ക്ലയർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top