24 April Wednesday

അംഗീകാരം പിൻവലിച്ച നടപടി പിൻവലിക്കുക

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

എൻഎഫ്പിഇ കണ്ണൂർ ഡിവിഷൻ സംയുക്ത സമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ 

തപാൽ ജീവനക്കാരുടെ ഏറ്റവും വലിയ പ്രസ്ഥാനമായ എൻഎഫ്പിഇയുടെ അംഗീകാരം പിൻവലിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് എൻഎഫ്പിഇ കണ്ണൂർ ഡിവിഷൻ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.  കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു.  
എ പി സുജികുമാർ  അധ്യക്ഷനായി. കെ രമിഷ രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചനപ്രമേയവും അവതരിപ്പിച്ചു.   വിരമിച്ച ജീവനക്കാർക്കുള്ള ആദരവും വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണവും നടന്നു.  കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ എം വി ചന്ദ്രൻ, എഫ്എസ്‌ഇടിഒ ജില്ലാ ട്രഷറർ കെ ഷാജി, ബി എസ്‌എൻഎൽയു കണ്ണൂർ എസ്‌എസ്‌എ സെക്രട്ടറി പി വി രാംദാസ്, എഐപിആർപി എ ജില്ലാ സെക്രട്ടറി പുതിയടവൻ നാരായണൻ, എൻഎഫ്പിഇ എൽസിസി ചെയർമാൻ ടി പി എം ശ്രീലാൽ എന്നിവർ സംസാരിച്ചു.
അനു കവിണിശേരി പ്രവർത്തന റിപ്പോർട്ടും പി ശിവദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  വി എസ്‌ സുരേന്ദ്രൻ,  കെ മോഹനൻ, പി മോഹനൻ എന്നിവർ സംസാരിച്ചു. ജിഡിഎസ്‌ ജീവനക്കാരുടെ സെവറന്റസ് തുക അനുവദിക്കുക, തപാൽ വിതരണ ജീവനക്കാരുടെ വർക്ക്‌ ലോഡ് പുനക്രമീകരിക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു. 
ക്ലാസ്‌ 3 യൂണിയൻ പ്രസിഡന്റായി എ പി സുജികുമാറിനെയും സെക്രട്ടറിയായി അനു കവിണിശേരിയെയും തെരഞ്ഞെടുത്തു. വി ഉണ്ണികൃഷ്‌ണൻ (ട്രഷറർ). 
ക്ലാസ്‌ ഫോർ യൂണിയൻ പ്രസിഡന്റായി എൻ കൃഷ്‌ണനെയും സെക്രട്ടറിയായി കെ രമിഷയെയും  ട്രഷററായി എസ്‌ സോമശേഖരനെയും തെരഞ്ഞെടുത്തു. 
ജിഡിഎസ്‌ പ്രസിഡന്റായി കെ സുനിൽ കുമാറിനെയും സെക്രട്ടറിയായി കെ ഷിജുവിനെയും ട്രഷററായി കെ പ്രദുനെയും തെരഞ്ഞെടുത്തു. 

രാജ്യം വൻശക്തിയായി മാറുമെന്നത്‌ 
കള്ളത്തെ കൂട്ടുപിടിച്ച്‌: കെ കെ ശൈലജ

കണ്ണൂർ
രാജ്യത്തിന്റെ വളർച്ച തെറ്റായി കാണിച്ചാണ്‌ ലോകത്തിന്‌ മുന്നിൽ വൻശക്തിയായി മാറുമെന്ന പ്രചരണം ബിജെപി നടത്തുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഇതിലൂടെ അധികാരം ഉറപ്പിക്കാനാണ്‌ ബിജെപി ശ്രമം. മതത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ ഭരണഘടന അട്ടിമറിക്കുന്ന രാജ്യത്ത്‌, ജനങ്ങളെ ജാതി–- മതാടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്‌ സംഘപരിവാർ നേതൃത്വം നൽകുന്ന സർക്കാർ . പൗരാണിക ആശയങ്ങളുമായി വരുന്നവർ പുരോഗമന ആശയങ്ങളെയാണ്‌ ഇല്ലായ്‌മ ചെയ്യുന്നത്‌. 
ചിത്രങ്ങളിലും സിനിമയിലും കാണുന്നതല്ല രാജഭരണം. യുദ്ധങ്ങളിലൂടെ  പാവങ്ങളെ നിഷ്‌ഠൂരമായി കൊന്നൊടുക്കിയ കാലമാണത്‌.  ഇവിടെനിന്നും പടികടത്തിയ ദുരാചാരങ്ങളും അനുഷ്‌ഠാനങ്ങളും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാം തിരിച്ചറിയണമെന്നും കെ കെ ശൈലജ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top