19 April Friday

നിറങ്ങളിൽ നീരാടി തെയ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

ജീവൻചി വരച്ച തെയ്യം ചിത്രം എബി എൻ ജോസഫ്‌ 
ഡോ. എ പി ശ്രീധരന്‌ കൈമാറുന്നു

ചൊക്ലി
നിറങ്ങളിൽ നീരാടിയെത്തിയ തെയ്യങ്ങൾ ക്യാൻവാസിൽ വരവിളി മുഴക്കി. വിഷ്‌ണുമൂർത്തിയും കുട്ടിച്ചാത്തനും ഭഗവതിയും നിറങ്ങളായി അനുഗ്രഹവർഷം ചൊരിഞ്ഞു. തെയ്യം കലാ അക്കാദമി ശിൽപ്പശാലയോടനുബന്ധിച്ച്‌ ചൊക്ലി വി പി ഓറിയന്റൽ സ്‌കൂളിലാണ്‌ തെയ്യം –-ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ബി ടി കെ അശോകായിരുന്നു ക്യാമ്പ്‌ ഡയറക്ടർ. 
ജീവൻചി, ഗോവിന്ദൻ കണ്ണപുരം, ഹരീന്ദ്രൻ ചാലാട്‌, ശശികുമാർ കതിരൂർ, പ്രദീപ്‌ ചൊക്ലി, നിഷ ഭാസ്‌കരൻ, കെ പി മുരളീധരൻ, വിനയ ഗോപാൽ, രാജേന്ദ്രൻ ചൊക്ലി, സുധീഷ്‌ പൂക്കോം, സജീവൻ നിടുമ്പ്രം, എം സി സജീവൻ, സന്തോഷ്‌ ചിറക്കര, പ്രശാന്ത്‌ ഒളവിലം, വിഷ്‌ണുപ്രിയ, വിപിൻദാസ്‌, എ രവീന്ദ്രൻ തുടങ്ങി 25 കലാകാരന്മാർ പങ്കെടുത്തു. തെയ്യത്തിന്റെ വിവിധ രൂപങ്ങളും ഭാവവുമാണ്‌ കലാകാരന്മാർ ആവിഷ്‌കരിച്ചത്‌. 
മ്യൂറൽ ചിത്രകലാ ക്യാമ്പിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പത്ത്‌ കലാകാരന്മാർ പങ്കെടുത്തു. കെ ഇ സുലോചനയായിരുന്നു ക്യാമ്പ്‌ ഡയറക്ടർ. രാജൻ മാടായി, രഞ്ജിത്ത്‌ പി അരിയിൽ, ബിന്ദു പി നായർ, വിപിൻ ഇരിട്ടി, ശബ്‌ന എസ്‌ മേനോൻ, ബബീഷ്‌ അണേല, അമ്പിളി വടകര, സായിപ്രസാദ്‌, ഗ്രീഷ്‌മ ഹരീഷ്‌ എന്നിവർ തെയ്യം മ്യൂറൽ ചിത്രങ്ങൾ വരച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top