27 April Saturday

എം രതീഷ് 
സിപിഐ എം 
മട്ടന്നൂര്‍ ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
മട്ടന്നൂര്‍
സിപിഐ എം മട്ടന്നൂര്‍ ഏരിയാ സെക്രട്ടറിയായി എം രതീഷിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന എന്‍ വി ചന്ദ്രബാബു കേരള കള്ള് ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിയമിതനായതിനെ തുടര്‍ന്നാണ് മാറ്റം. 
   എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പരിയാരം ലോക്കല്‍ സെക്രട്ടറി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍, എയര്‍പോര്‍ട്ട് കോ -ഓപ്പ്‌. സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍ കെ സി മനോജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ വി ചന്ദ്രബാബു, എം വി സരള, സി വി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top