28 March Thursday
ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം ധർണ

കേന്ദ്രഅവഗണനക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച 
ബഹുജന ധർണ അഴീക്കോട്‌ നോർത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കും ജനവിരുദ്ധ വർഗീയ പ്രീണന നയങ്ങൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന ധർണയിൽ പ്രതിഷേധം അലയടിക്കുന്നു. രാജ്യത്തിനാകെ മാതൃകയായി കേരളം നടപ്പാക്കുന്ന ബദൽ വികസനം അട്ടിമറിക്കുന്നത്‌ അവസാനിപ്പിക്കുക, സംസ്ഥാനത്തിനവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും നൽകുക, ട്രഷറി നിക്ഷേപത്തിന്റെയും കിഫ്ബിയുടെയുംപേരിൽ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് തിരുത്തുക, വയോജനങ്ങൾക്ക് ആശ്വാസമായ പെൻഷൻ വിതരണം മുടക്കാനും റേഷൻ വിഹിതം വെട്ടിക്കുറയ്‌ക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക, റബർ കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടി അവസാനിപ്പിക്കുക,   കെ -റെയിൽ പദ്ധതിക്ക് അനുമതി നൽകുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാതിരിക്കുക  തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ ധർണ. 
അഴീക്കോട് നോർത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം ടി വി രാജേഷും പയ്യന്നൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശനും  ചെറുപുഴയിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം കെ  വി സുമേഷ്  എംഎൽഎയും 
പാണപ്പുഴയിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം പി വി ഗോപിനാഥും മാലൂരിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം പി ഹരീന്ദ്രനും കണ്ണപുരത്ത് ജില്ലാ കമ്മിറ്റിയം​ഗം ടി ഐ മധുസൂദനൻ എംഎൽഎയും മയ്യിലിൽ ജില്ലാ കമ്മിറ്റിയം​ഗം വി കെ സനോജും ധർണ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top