26 April Friday
400 പ്രതിഭകൾ പങ്കെടുത്തു

ലൈബ്രറി കൗൺസിൽ സർഗോത്സവം കണ്ണൂർ താലൂക്ക്‌ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക്   സർഗോത്സവം സംഘടിപ്പിച്ചു. കണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വായന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി വി അൻവർ അധ്യക്ഷനായി.  എം കെ രമേഷ് കുമാർ, പവിത്രൻ മൊകേരി എന്നിവർ  സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ വിജയൻ സ്വാഗതവും ജോ. സെക്രട്ടറി വി കെ പ്രകാശിനി നന്ദിയും പറഞ്ഞു. കവിതാരചന, ഉപന്യാസ രചന, കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, ചിത്രീകരണം, പ്രസംഗം, കഥാപ്രസംഗം, കവിതാലാപനം, ചലച്ചിത ഗാനാലാപനം, നാടൻപാട്ട് തുടങ്ങിയ ഇനങ്ങളിൽ 400 കലാ സാഹിത്യ പ്രതിഭകൾ പങ്കെടുത്തു.  സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  സമ്മാനങ്ങളും വിതരണം  ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. എം ബാലൻ സ്വാഗതവും മനോജ് കുമാർ പഴശ്ശി നന്ദിയും പറഞ്ഞു.  കൂടുതൽ പോയിന്റ് നേടി കണ്ണൂർ താലൂക്ക് ഒന്നാം സ്ഥാനവും പയ്യന്നൂർ താലൂക്ക് രണ്ടാം സ്ഥാനവും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top