കണ്ണൂർ
കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് കോൺസ്റ്റബിൾ സി ഷിനോജിന് രാഷ്‌ട്രപതിയുടെ ജീവൻരക്ഷാ പതക്. കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടവേളയിലെ സ്‌തുത്യർഹ സേവനത്തിനാണ് ബഹുമതി. ഇതേ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. 2009 ൽ ജോലിയിൽ പ്രവേശിച്ച ഷിനോജ് കയരളം ഞാറ്റുവയലിലെ സി കുഞ്ഞിക്കണ്ണന്റെയും (ചെറൂട്ട) കെ പ്രേമലതയുടെയും മകനാണ്. ഭാര്യ: ശ്രുതി. മക്കൾ: സാൻവിയ, സാത്വിക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..