26 April Friday
ജില്ലയില്‍ 4000 കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സുുകള്‍

ഒറ്റപ്പെടുത്താം, ലഹരിമാഫിയയെ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കണ്ണൂർ ഡിസ്ട്രിക്ട് പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ (സിഐടിയു) കണ്ണൂരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടായ്മ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ

ലഹരി മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശമുയർത്തി  ജില്ലയിൽ 4000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ സദസ്സുകൾ  സംഘടിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നിന് വൈകിട്ട്‌ അഞ്ചിന്‌ തലശേരി പഴയ ബസ് സ്റ്റാൻഡിലും നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ മറ്റുകേന്ദ്രങ്ങളിലുമാണ്‌  സദസ്‌.  11ന് തലശേരി ഏരിയയിലെ 11 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രസ്ഥാനമാണ് ആരംഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും മത- സാമുദായിക സംഘടനകളും വർഗ–- ബഹുജന സംഘടനകളും ഇതുമായി സഹകരിച്ചു. ലഹരിവിൽപ്പന നടത്തി എളുപ്പത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് വിട്ടുനിന്നത്. ഇത്തരം മാഫിയകളെ ഒറ്റപ്പെടുത്തണം.  ലഹരിക്കെതിരായ ജനകീയ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
എം വി ജയരാജൻ അധ്യക്ഷനായി. കൺവീനർ കെ പി സഹദേവൻ, സി രവീന്ദ്രൻ, പി കെ രവീന്ദ്രൻ, കെ സി ജേക്കബ്, അഡ്വ. എ ജെ ജോസഫ്, വി കെ ഗിരിജൻ, കെ കെ ജയപ്രകാശ്, ഇക്ബാൽ പോപ്പുലർ, കെ സുരേശൻ, പി പി ആനന്ദൻ, കെ പി അനിൽകുമാർ, വി കെ രമേശൻ, ഹമീദ് ചെങ്ങളായി, ബാബുരാജ് ഉളിക്കൽ, പി കുഞ്ഞിക്കണ്ണൻ, കെ മോഹനൻ, രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top