16 July Wednesday

കോടിയേരി ബാലകൃഷ്ണൻ 
സ്മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

സിപിഐ എം എടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യുന്നു

എടക്കാട്

സിപിഐ എം എടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റി തോട്ടട ഐടിഐക്ക് സമീപം നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. 
പ്രദീശൻ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഒ ഭരതൻ സ്മാരക ഹാൾ മുൻ എംഎൽഎ കെ കെ നാരായണനും ഉദ്‌ഘാടനംചെയ്‌തു.  ഏരിയാ സെക്രട്ടറി എം കെ മുരളി ഫോട്ടോ അനാച്ഛാദനം ചെയ്‌തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ചന്ദ്രൻ കിഴുത്തള്ളി, സി വിനോദ്, കെ രാജീവൻ, പി പ്രകാശൻ, ഒ പി രവീന്ദ്രൻ, കെ ഗിരീശൻ, മിനി അനിൽകുമാർ, ജനു ആയിച്ചാൻകണ്ടി, ടി കെ സുധാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ വി ബാബു സ്വാഗതവും ഇ ജയദേവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top