26 April Friday

യാത്രാവിലക്കിനെതിരെ കൂട്ടുപുഴയിൽ യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കർണാടക സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റി മാക്കൂട്ടം ചെക്ക്‌‌പോസ്‌റ്റിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്‌ഘാടനം ചെയ്യുന്നു

ഇരിട്ടി
മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രയ്‌ക്ക്‌ കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റി മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിലേക്ക്‌ നടത്തിയ മാർച്ചിൽ പ്രതിഷേധമിരിമ്പി. കച്ചേരിക്കടവ് പാലത്തിനടുത്ത്‌നിന്ന്‌ ആരംഭിച്ച മാർച്ച്‌ കൂട്ടുപുഴ പാലം പരിസരത്ത്‌ കർണാടക പൊലീസ് ബാരിക്കേഡിട്ട്‌ തടഞ്ഞു. വിരാജ്പേട്ട സിഐ ബി എസ് ശ്രീധറിന്റെ നേതൃത്വത്തിലെത്തിയ കർണാടക പൊലീസ്‌ വ്യൂഹത്തിന്‌ സമരക്കാരെ തടയാൻ സാധിച്ചില്ല. ഇരിട്ടി സിഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിൽ കേരളാ പൊലീസ് ഇടപെട്ട് യുവജന മാർച്ച്‌ തടഞ്ഞു.
സമരവളണ്ടിയർമാർ അന്തർസംസ്ഥാന പാതയിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്‌ഘാടനം ചെയ്തു. 
ബ്ലോക്ക്‌ പ്രസിഡന്റ് കെ എസ്‌ സിദ്ധാർഥദാസ്‌ അധ്യക്ഷനായി.  സെക്രട്ടറി കെ ജി ദിലീപ്, ഇ എസ് സത്യൻ, പി വി ബിനോയ്‌, എം എസ്‌ അമർജിത്, കെ കെ സനീഷ്, ദിലീപ്‌മോഹൻ, ഷിതു കരിയാൽ, പി വി ഉഷാദ്‌, ഫിനോ വർഗീസ്‌, വിൻഷ ലൈജു എന്നിവർ സംസാരിച്ചു.
 
 
 
 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top