കണ്ണൂർ
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും കൂടുതൽ സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് വിജയിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. നവംബർ 20 ,21 , 22 തീയതികളിലാണ് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നവകേരള സദസ്.
നവകേരള സദസിനോടനുബന്ധിച്ച് നവംബർ 20ന് പയ്യന്നൂരിലും 21ന് കണ്ണൂരിലും പ്രഭാതയോഗങ്ങൾ സംഘടിപ്പിക്കും. നവംബർ 20 ന് പകൽ 11ന് പയ്യന്നൂർ, പകൽ മൂന്ന് കല്യാശേരി, വൈകിട്ട് 4.30 ന് തളിപ്പറമ്പ്, വൈകിട്ട് ആറ് ഇരിക്കൂർ. 21 ന് പകൽ 11ന് അഴീക്കോട്, പകൽ മൂന്ന് കണ്ണൂർ, വൈകിട്ട് 4.30 ധർമടം, വൈകിട്ട് ആറ് തലശേരി. 22 ന് പകൽ 11ന് കൂത്തുപറമ്പ്, പകൽ മൂന്ന് മട്ടന്നൂർ, വൈകിട്ട് 4.30 പേരാവൂർ എന്നിങ്ങനെയാണ് നവകേരള സദസ്.
ജില്ലാ കമ്മിറ്റി യോഗത്തിൽ കെ ടി ജോസ് അധ്യക്ഷനായി. സംസ്ഥാന തീരുമാനങ്ങൾ രാമചന്ദ്രൻ കടന്നപ്പള്ളി വിശദീകരിച്ചു. ജില്ലയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ എം വി ജയരാജൻ റിപ്പോർട്ട് ചെയ്തു. യോഗത്തിൽ വി കെ ഗിരിജൻ, പി കുഞ്ഞിക്കണ്ണൻ, പി വി ഗോപിനാഥ്, ജോയ് കൊന്നക്കൽ, ജോസ് ചെമ്പേരി, ഇ പി ആർ വേശാല, ബാബുരാജ് ഉളിക്കൽ, ഹമീദ് ചെങ്ങളായി, കെ സി ജേക്കബ്, കെ പി അനിൽകുമാർ, എം പി മുരളി, കെ കെ ജയപ്രകാശ്, ഇക്ബാൽ പോപ്പുലർ, സി വത്സൻ, രാഗേഷ് മൂന്നാമ്പേത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..