മട്ടന്നൂർ
പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ശിവപുരം സ്വദേശി സി പി നൗഫലിനെയാണ് യാത്രയ്ക്കിടെ ഉരുവച്ചാലിൽനിന്ന് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മട്ടന്നൂർ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..