20 April Saturday
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി

12 പ്രവൃത്തി പൂർത്തീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കണ്ണൂർ

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ  12 പദ്ധതി പൂർത്തീകരിച്ചു. മൂന്ന് വൻകിട പദ്ധതി  ഉൾപ്പെടെ നാല് പദ്ധതി പുരോഗമിക്കുന്നു. ഒന്ന് ഉപേക്ഷിച്ചു. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ്‌ കോ –-ഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) ഒന്നാം പാദ അവലോകന യോഗത്തിൽ അറിയിച്ചതാണിത്. 
70 കോടി രൂപയുടെ പായം പഞ്ചായത്തിലെ നരിമട കോളനി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി രണ്ടായി വിഭജിച്ച് ഭരണാനുമതി നൽകി. സാങ്കേതികാനുമതിക്ക് സമർപ്പിച്ചു. 84 ലക്ഷത്തിന്റെ ഉദയഗിരി  പഞ്ചായത്തിലെ തലത്തണ്ണി- മുതുശേരി എസ്ടി കോളനി പദ്ധതി പ്രവൃത്തി തുടങ്ങി. 22.30 ലക്ഷത്തിന്റെ ചിറ്റാരിപ്പറമ്പ്‌ പഞ്ചായത്തിലെ തൊടീക്കളം യുടിസി കോളനി കുടിവെള്ള പദ്ധതി ഭരണാനുമതി പുതുക്കി. സാങ്കേതികാനുമതി ലഭിക്കാനുണ്ട്.
കണിച്ചാർ പഞ്ചായത്തിലെ ഓടപ്പുഴ താഴെ പണിയ കോളനി, നിടുപുറംചാൽ എസ്ടി കോളനി, ഓടപ്പുഴ എസ്ടി കോളനി സ്‌കൂൾ പരിസരം, ഏലപ്പീടിക കുറിച്യ കോളനി, കല്യാശേരി പഞ്ചായത്തിലെ പള്ളേരി നാലുസെന്റ്‌ കോളനി, ആനന്ദതീർഥ നഗർ കോളനി, തളിപ്പറമ്പ്‌ ചെറുപാറ -ഏണ്ടി-ചുണ്ണാമുക്ക് എസ്ടി കോളനി, ഇരിക്കൂർ കോട്ടപ്പാറ കോളനി,  മലപ്പട്ടം പഞ്ചായത്തിലെ ചപ്പണക്കൊഴുമ്മൽ, കത്തിയണക്കൽ കോളനി, ഇരിട്ടി നഗരസഭയിലെ ഇരിട്ടിക്കുന്ന്, പേരാവൂർ മുട്ടുമാറ്റി വാളുമുക്ക് കോളനി  കുടിവെള്ള പദ്ധതികളാണ് പൂർത്തീകരിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ അമൃത് പദ്ധതിയുടെ ഇതുവരെയുള്ള പ്രവൃത്തി 100 ശതമാനം പൂർത്തീകരിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിയിൽ സാഗി സ്‌കീമിൽ ഉൾപ്പെടുത്തി ആരംഭിച്ച നാല് റോഡ് പ്രവൃത്തിയും പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ മൂന്ന് റോഡുകളുടെ പ്രവൃത്തി പൂർത്തിയായി. രണ്ടെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഏഴ് റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 12 റോഡുകളുടെ ഡിപിആർ തയ്യാറാകുന്നു.  കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. മേയർ  ടി ഒ മോഹനൻ, ടൈനി സൂസൻ ജോൺ,  ഹൈദർ അലി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top