19 April Friday

ഏഴിമലയിൽ പാസിങ് ഔട്ട് പരേഡ്

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയ 207 പേരുടെ പാസിങ്‌ ഔട്ട് പരേഡിൽനിന്ന്

പയ്യന്നൂർ
ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയ 207 പേരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 104-–-മത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്സ്, 33, 34, 35, 37 ബാച്ച് നേവൽ ഓറിയന്റേഷൻ കോഴ്സ് എന്നിവയിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയവരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ശ്രീലങ്കൻ നാവികസേന മേധാവി വൈസ് അഡ്മിറൽ പ്രിയന്ത പെരേര  അഭിവാദ്യം സ്വീകരിച്ചു.  ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മഡഗാസ്‌കർ, മൗറീഷ്യസ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള എട്ടുപേരും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടും. 12 പേർ വനിതാ കേഡറ്റുകളാണ്. 
ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്‌മിറൽ എം എ ഹംപിഹോളി, നാവിക അക്കാദമി കമാൻഡന്റ്  വൈസ് അഡ്മിറൽ പുനീത് കെ ബഹൽ, ഡെപ്യൂട്ടി കമാൻഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്,  ഐഎൻഎ പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ്‌വീർ സിങ്‌, നാവിക അക്കാദമി  പ്രിൻസിപ്പൽ ഡയറക്ടർ കമഡോർ അമിതാഭ് മുഖർജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top