25 April Thursday

കോവിഡ് സാമഗ്രികൾ 
ഗവ. ആശുപത്രികൾക്ക് കൈമാറും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കണ്ണൂർ
കോവിഡ് കാലത്തെ സിഎഫ്എൽടിസികളിലെ സാമഗ്രികൾ അതത്‌ തദ്ദേശ സ്ഥാപനങ്ങൾ വഴി ആവശ്യമുള്ള ഗവ. ആശുപത്രികൾക്ക് കൈമാറാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.  ഉപയോഗിക്കാതെ കിടക്കുന്ന കിടക്കകൾ, ഫർണിച്ചർ, ഫ്രിഡ്ജുകൾ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കി പിഎച്ച്‌സി/സിഎച്ച്‌സികൾക്കോ താലൂക്ക് ആശുപത്രികൾക്കോ കൈമാറാം.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ധാരണപത്രം റെയിൽവേ അംഗീകരിക്കുന്ന മുറയ്ക്ക് തുറന്നുപ്രവർത്തിക്കും.
എടക്കാട് പിഎച്ച്‌സി ഡയാലിസിസ് യൂണിറ്റ്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തുറക്കും. ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ നിയമന ഉത്തരവ് നൽകി. അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.
നബാർഡ് സ്‌കീമിൽ നടപ്പാക്കുന്ന വളയഞ്ചാൽ പാലം, ആറളം ഫാം പാലം, ഓടന്തോട് പാലം എന്നിവ ഒരാഴ്‌ചയ്ക്കകം പൂർത്തീകരിക്കും. ചപ്പാരപ്പടവ് കൂവേരി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം പൂർത്തിയായിട്ടും ഉദ്ഘാടനത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റാനാവശ്യമായ ഫണ്ട്  കലക്ടർ മുഖേന അനുവദിച്ചു.  
  ഐടിഡിപി മുഖേന പട്ടികവർഗ മേഖലയിലെ പ്രവൃത്തി  ബ്ലോക്ക് തലത്തിൽ കലക്ടർ വിലയിരുത്തും. മാഹിപ്പാലത്തിന്റെ   അടിഭാഗം   പരിശോധിച്ച് എസ്റ്റിമേറ്റ് സമർപ്പിക്കാനും തീരുമാനിച്ചു. 
 കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top