24 April Wednesday

കഥവായിക്കാം, ചർച്ച ചെയ്യാം വാട്‌സ്‌ ആപ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
പയ്യന്നൂർ
ജീവിതത്തിൽ ഒരു ദിവസംപോലും കൂട്ടുകാരോടൊപ്പം ചെലവഴിക്കാതെ വീട്ടിനുള്ളിൽ കഴിയുന്നത‌് സങ്കൽപിക്കാൻ കഴിയാത്ത വായനയും സംവാദങ്ങളും ഇഷ്ടപ്പെടുന്നവർക്കായി കൊറോണക്കാലത്ത‌് പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി വാട‌്സ‌്  ആപ‌് ഗ്രൂപ്പ‌് ഒരുക്കി. നാടിന്റെ ഏതുകോണിൽനിന്നും പുസ‌്തകം വായിക്കുകയും സംവാദത്തിൽ പങ്കെടുക്കുകയും ചെയ്യാം.  
അവതരിപ്പിക്കുന്ന കഥയുടെ പിഡിഎഫ‌് ആദ്യം ഗ്രൂപ്പലിടും.  വായിച്ച ശേഷം രാത്രി എട്ടിന‌് ഒരാൾ കഥ ചുരുക്കി അവതരിപ്പിക്കും. പിന്നീട‌് സംവാദത്തിൽ  ടെക‌്സ‌്റ്റ‌് മെസേജുകളോ, വോയ‌്സ‌് മെസേജുകളോ ആയി ചർച്ചയിൽ പങ്കെടുക്കാം. ബുധനാഴ‌്ച ആദ്യ ദിനത്തിൽ ടി പി വേണുഗോപാലിന്റെ തുന്നൽക്കാരൻ എന്ന കഥയാണ‌് വായനയ്‌ക്കും ചർച്ചക്കുമായി തെരഞ്ഞെടുത്ത‌ത‌്. 
പി പ്രേമചന്ദ്രൻ പുസ‌്തകാവതരണം നടത്തി. നിരൂപകൻ ഇ പി രാജഗോപാലൻ, നാരായണൻ കാവുമ്പായി, ജിനേഷ‌് കുമാർ എരമം,  പി കെ സുരേഷ‌് കുമാർ, അജേഷ‌് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. കെ വി പ്രശാന്ത‌് കുമാർ സ്വാഗതവും  കഥാകൃത്ത‌് ടി പി വേണുഗോപാലൻ  നന്ദിയും പറഞ്ഞു. 
പുസ‌്തകാസ്വാദനത്തിന്റെയും സംവാദത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കുന്നതിനൊപ്പം വീടുകളിൽ തങ്ങൾ ഒറ്റക്കല്ലെന്നുള്ള ഓർമപ്പെടുത്തലും ഇടപെടലും കൂടിയാണ‌്  പുരോഗമന കലാസാഹിത്യ സംഘം ലക്ഷ്യമിടുന്നത‌്. എല്ലാദിവസങ്ങളിലും രാവിലെ പുസ‌്തകം പോസ‌്റ്റ‌് ചെയ്യുമെന്നും രാത്രി എട്ടിന‌് സംവാദം തുടങ്ങുമെന്നും കെ വി പ്രശാന്ത‌് കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top