26 April Friday

തലശേരി ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
തലശേരി
കോവിഡ‌് രോഗചികിത്സക്ക‌് ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയുവും ഓക‌്സിജൻ ജനറേറ്ററും സ്ഥാപിക്കാൻ എ എൻ ഷംസീർ എംഎൽഎയുടെ ആസ‌്തിവികസന ഫണ്ടിൽനിന്ന‌് അരക്കോടി രൂപ അനുവദിച്ചു. അടിയന്തരപ്രാധാന്യം കണക്കിലെടുത്ത‌് കലക‌്ടർ ഭരണാനുമതിയും നൽകി. തലശേരി സബ‌് കലക‌്ടർ ആസിഫ‌് കെ യൂസഫിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും തുടർനടപടിക്കാവശ്യമായ മാർഗരേഖ തയാറാക്കുകയുംചെയ‌്തു. 
പൊന്ന്യം നായനാർ റോഡിലെ പ്രതീക്ഷ ചികിത്സാ കേന്ദ്രം കൊറോണ കെയർ സെന്ററാക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്നുള്ള റഫറൽ സംവിധാനം കാര്യക്ഷമമാക്കുന്നതിന‌് ഡോ. സി പി ബിജോയിയെ നോഡൽ ഓഫീസറായും ചുമതലപ്പെടുത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top