28 March Thursday

സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി കെഎസ്ഇബി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കെഎസ്ഇബി ജീവനക്കാരൻ കെ ഷാജിയുടെ കുടുംബസഹായം ഡോ. വി ശിവദാസൻ എംപി കൈമാറുന്നു

 

പയ്യന്നൂർ 
ജോലിക്കിടെ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റ് മരിച്ച ലൈൻമാന്റെ കുടുംബത്തിന്‌ കൈത്താങ്ങായി സഹപ്രവർത്തകർ. പയ്യന്നൂർ കെഎസ്ഇബിയിലെ ലൈൻമാൻ കാങ്കോൽ കുണ്ടയംകൊവ്വലിലെ കെ ഷാജിയുടെ കുടുംബത്തിന്‌  സഹപ്രവർത്തകർ സ്വരൂപിച്ച 21 ലക്ഷം രൂപ ഡോ. വി ശിവദാസൻ എംപി കൈമാറി.  ഷാജിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി  വത്സല അധ്യക്ഷയായി. 
കാങ്കോൽ –- ആലപ്പടമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പത്മിനി,  സി രമേശൻ, ഡെപ്യൂട്ടി ചിഫ് എൻജിനിയർ ഹരിശൻ മൊട്ടമ്മൽ, എക്സിക്യൂട്ടീവ് എൻജിനിയർ എം ടി  ബിജു, അസി. എക്സിക്യുട്ടീവ് എൻജിനിയർ പി സി റോജ, സംഘടന പ്രതിനിധികളായ ടി പി  സൂരജ്, കെ സുധീർ, എം രാജേഷ് കുമാർ, കെ മനോജ് കുമാർ, വി പി രാജീവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top