കരിവെള്ളൂർ
കേരള സംഗീത നാടക അക്കാദമിയും ഇ എം എസ് പഠനകേന്ദ്രവും ചേർന്ന് നടത്തുന്ന അമച്വർ നാടകോത്സവം വ്യാഴാഴ്‌ച കരിവെള്ളൂരിൽ തുടങ്ങും. രക്തസാക്ഷി നഗറിൽ നാല് ദിവസങ്ങളിലായി നാല് നാടകങ്ങൾ അവതരിപ്പിക്കും. വ്യാഴം വൈകിട്ട് 5.30ന് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്യും.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തും. 6.30ന് സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’ നാടകം അരങ്ങേറും. 29ന് 5.30ന് പികെഎസ് പാട്ട്കൂട്ടത്തിന്റെ ‘പാട്ടരങ്ങ്, 6.30ന് കുന്ദമംഗലം ചിലങ്ക ഫ്ളോട്ടിങ് തിയറ്ററിന്റെ ‘കൊതി’. 30 ന് 5.30ന് ജോൺസൺ പുഞ്ചക്കാടിന്റെ ‘ഫ്ലൂട്ട് ആന്റ് ഫ്യൂഷൻ’, 6.30ന് വടകര ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ‘വിശ്വാസം അഥവാ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി’ എന്നീ നാടകങ്ങൾ അരങ്ങേറും. ഒക്ടോബർ ഒന്നിന് വൈകിട്ട് നാലിന് ആദ്യകാല നാടക പ്രവർത്തകരെ ആദരിക്കും. തുടർന്ന് രാവണീശ്വരം വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിയുടെ ‘ഏല്യ’ അവതരിപ്പിക്കും. 2000 പേർക്ക് നാടകം കാണുന്നതിനുള്ള സൗകര്യമുണ്ട്. വാർത്താസമ്മേളനത്തിൽ സി പി നരേന്ദ്രൻ, ടി സുരേഷ്, പി ശശിധരൻ, എ വി ബാലൻ, കെ ഇ മുകുന്ദൻ, ടിടിവി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..