19 April Friday

3000 വാർഷിക വരിക്കാരെ 
ചേർക്കാൻ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

 

കാസർകോട്‌
ജില്ലയിൽ 3000 തൊഴിലാളികളെ  ദേശാഭിമാനി വാർഷിക വരിക്കാരായി ചേർക്കാൻ സിഐടിയു ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. വരിക്കാരെ ചേർക്കുന്ന പ്രവർത്തനം 25നും ഒക്ടോബർ 20നും ഇടയിൽ പൂർത്തീകരിക്കും. പി മണിമോഹൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി കെ രാജൻ,  ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, യു തമ്പാൻ നായർ, വി വി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
 
ഉദുമയിൽ 3300 പേരെ ചേർക്കും
ചട്ടഞ്ചാൽ
ഉദുമ ഏരിയയിൽ ദേശാഭിമാനി ക്യാമ്പയിന്‌ തുടക്കമായി. 800 വാർഷിക വരിക്കാർ ഉൾപ്പെടെ  3300 ദേശാഭിമാനി വരിക്കാരെ ചേർക്കാൻ സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും സ്‌ക്വാഡ്‌ പ്രവർത്തനത്തിലൂടെ വരിക്കാരെ കണ്ടെത്തും. എം കുമാരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, കെ മണികണ്‌ഠൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top