25 April Thursday
കായിക പ്രതിഭകളുടെ വിളനിലം

റെക്കോഡാണ്‌ ഞങ്ങടെ മെയിൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

എസ് എൻ കോളേജ്‌ എൻസിസി കാഡറ്റ്‌സ്‌ കോളേജ് കവാടത്തിൽ

കണ്ണൂർ
ധ്യാൻചന്ദ് അവാർഡ്‌ ജേതാവ് കെ സി ലേഖ, സി കെ വിനീത്, അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫാറൂഖ്, മിഥുൻ വി, ആതിര സുരേന്ദ്രൻ തുടങ്ങി  രാജ്യത്തിന്റെ കായികഭൂപടത്തിലേക്ക്‌ അനേകം പ്രതിഭകളെയാണ്‌ കോളേജ്‌ സംഭാവനചെയ്‌തത്‌.  കണ്ണൂർ സർവകലാശാല കായികരംഗത്ത്‌ മികവുതെളിയിച്ച കോളേജിന്‌ നൽകുന്ന ജിമ്മി ജോർജ് ട്രോഫി 20 വർഷമായി കോളേജിനാണ്‌. മികച്ച കായിക അധ്യാപകനുള്ള ജി വി രാജ പുരസ്‌കാരം കായികവിഭാഗം മേധാവി ഡോ. കെ അജയകുമാറും കരസ്ഥമാക്കി.  അന്താരാഷ്‌ട്ര, ദേശീയ, സംസ്ഥാനതലങ്ങളിൽ അനേകം അംഗീകാരങ്ങളും മികച്ച ഫുട്ബാൾ ടീമിനുള്ള പി പി ലക്ഷ്മണൻ എൻഡോവ്‌മെന്റും നേടി. 
 
ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ബിബിഎ വിദ്യാർഥി സഹൽ അബ്ദുൾ സമദ്‌,  ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ  വെങ്കലമെഡൽ നേടിയ  ഇംഗ്ലീഷ് ബിരുദ‌ വിദ്യാർഥി ബി സ്‌റ്റെഫി, അഖിലേന്ത്യാ അന്തർസർവകലാശാല ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്‌റ്റെഫിയും ചരിത്രബിരുദ വിദ്യാർഥി ആര്യ അനിലും ബിബിഎ വിദ്യാർഥി കെ വി അനുശ്രീയും  റസ്‌ലിങ്ങിൽ  ഇംഗ്ലീഷ്‌ ബിരുദ വിദ്യാർഥി കെ ലക്ഷ്‌മിയും വെങ്കലം നേടി. പുരുഷവിഭാഗം ഫുട്‌ബോൾ, ക്രോസ്‌ കൺട്രി, ജൂഡോ, റസ്‌ലിങ്, പവർ ലിഫ്‌റ്റിങ്, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്, ബാഡ്‌മിന്റൺ, ഫെൻസിങ്, ജിംനാസ്‌റ്റിക്‌സ്‌, ഹോക്കി, കളരിപ്പയറ്റ്‌ എന്നിവയിൽ ചാമ്പ്യൻഷിപ്പുകളും ബോൾ ബാഡ്‌മിന്റൺ, ബെസ്‌റ്റ്‌ ഫിസിക്ക്‌, ക്രിക്കറ്റ്‌ എന്നിവയിൽ രണ്ടാംസ്ഥാനവും നേടി. 
വനിതാ വിഭാഗത്തിൽ ബാസ്‌കറ്റ്‌ ബോൾ, പവർലിഫ്‌റ്റിങ്, ജൂഡോ, റസ്‌ലിങ്, ഫെൻസിങ്, ഹാൻഡ്‌ ബോൾ എന്നിവയിൽ ചാമ്പ്യൻഷിപ്പും ടേബിൾ ടെന്നീസ്‌, ബാഡ്‌മിന്റൺ, ഹോക്കി, ജിംനാസ്‌റ്റിക്‌സ്‌, വെയിറ്റ്‌ ലിഫ്‌റ്റിങ് എന്നിവയിൽ രണ്ടാംസ്ഥാനവും ബോൾ ബാഡ്‌മിന്റണിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിസ്‌റ്റർ കണ്ണൂർ യൂണിവേഴ്‌സിറ്റിയായി കെമിസ്‌ട്രി ബിരുദ വിദ്യാർഥിയായ ബേസൽ ബോബനെയും ബിബിഎ വിദ്യാർഥിയായ കെ വി ശ്രീരാഗിനെ ജൂനിയർ മിസ്‌റ്റർ ഇന്ത്യയായും തെരഞ്ഞെടുത്തു. 
 
ഓൾ കേരള ഇന്റർ കൊളീജിയറ്റ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും ചാമ്പ്യരായി.  സർവകലാശാല ഫുട്‌ബോൾ,  ജില്ലാ സീനിയർ ഡിവിഷൻ ലീഗ്‌ ജേതാക്കളുമാണ്‌ കോളേജ്‌ ടീം.  ഓൾ കേരള ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ നോർത്ത്‌ സോൺ ജേതാക്കളുമാണ്‌
റിപ്പബ്ലിക്‌ ദിന പരേഡ്‌@25
 
25 വർഷം തുടർച്ചയായി റിപ്പബ്ലിക്‌ ദിന പരേഡിൽ കോളേജിന്റെ പങ്കാളിത്തമുണ്ട്‌.  ഡോ. സി പി സതീഷിന്റെ നേതൃത്വത്തിലാണ്‌ എൻസിസി യൂണിറ്റ്‌ പ്രവർത്തിക്കുന്നത്‌. രണ്ടും അഞ്ചും ഏഴും വരെ വിദ്യാർഥികൾ ചില വർഷങ്ങളിൽ റിപ്പബ്ലിക്‌ ദിന പരേഡിൽ അണിചേർന്നു.  സി പി സതീഷിന്‌ എൻസിസി ഡയറക്ടർ ജനറലിന്റെ കമന്റേഷൻ കാർഡും ലഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ  മികച്ച കോളേജ് എൻസിസി യൂണിറ്റ് അവാർഡും നേടി.  എൻസിസിയുടെ യൂത്ത് എക്സ്ചേയ്ഞ്ച് പ്രോഗ്രാമിലൂടെ വിവിധ വർഷങ്ങളിലായി അഞ്ച് കേഡറ്റുകൾക്ക് ഇന്ത്യൻ യൂത്ത് അംബാസഡർമാരായി റഷ്യ, വിയറ്റ്നാം, തായ്‌ലാൻഡ്, ശ്രീലങ്ക മുതലായ രാജ്യങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top