26 April Friday

പച്ചപ്പ്‌ മായാതിരിക്കാൻ 
നിറക്കൂട്ടുകൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
തലശേരി
പ്രകൃതിയോട് അടങ്ങാത്ത സ്നേഹവും അതോടൊപ്പം പ്രകൃതിയുടെ നാശത്തെ ഭയപ്പാടോടെ വീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ്‌ കേരള സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ വിദ്യാർഥികൾ. ‘വർണവർഷം’ കലാക്യാമ്പിൽ ഇവർ വരച്ച 35 സൃഷ്ടികളാണ്‌  തിരുവങ്ങാട്‌ ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിലെ പ്രദർശനത്തിലുള്ളത്‌.  അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌ പ്രദർശനം ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ ഓഫ്‌ ആർട്‌സിലെ കലാപരിശീലനത്തിന്റെ മികവ്‌ അടയാളപ്പെടുത്തുന്നതാണ്‌ ചിത്രങ്ങളെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രകൃതി ദൃശ്യങ്ങളാണ്‌ ഏറെയും. സെൽവൻ മേലൂർ അധ്യക്ഷനായി. എ എൻ ഷംസീർ എംഎൽഎയുടെ സന്ദേശം വിദ്യാർഥി നിഖില വായിച്ചു. പൊന്മണി തോമസ്‌ ചിത്രങ്ങൾ പരിചയപ്പെടുത്തി. എ സത്യനാഥ്‌, സി വി സുധാകരൻ, ഇ കെ ആശ, കെ പി മുരളീധരൻ, കെ പി പ്രമോദ്‌ എന്നിവർ സംസാരിച്ചു. മുരളി ചീരോത്തുമായി മുഖാമുഖവുമുണ്ടായി. 30ന് സമാപിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top