29 March Friday

ഓടുന്ന കാറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

മട്ടന്നൂരില്‍ ഓടുന്ന കാറിന് തീപിടിച്ചപ്പോൾ

 മട്ടന്നൂർ

തലശേരി റോഡില്‍ ലിങ്ക്സ് മാളിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വെള്ളി പകൽ മൂന്നോടെയാണ് സംഭവം. തലശേരി ഭാഗത്തുനിന്ന് വന്ന പഴശ്ശി സ്വദേശി സുനിലിന്റെ ആള്‍ട്ടോ 800 കാറിന്റെ മുൻവശത്തുനിന്ന്‌ പുക ഉയരുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളാണ് കാര്‍ ഉപയോഗിച്ചത്‌. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാർ നിർത്തി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. 
വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തീയണച്ചു. കാറിന്റെ എൻജിൻ ഭാഗം കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് നിഗമനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top