23 April Tuesday

ജില്ലയിൽ 51.57 ലക്ഷം 
ധനസഹായമായി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കാസർകോട്‌

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സിൽ  ജില്ലയിൽ 5157450 രൂപ ധനസഹായം നൽകി. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മഞ്ചേശ്വരം  തുടങ്ങീ അഞ്ച്‌ തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്. ഫിഷറീസ്   മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന സദസ്സിൽ  1122 അപേക്ഷകളാണ് ലഭിച്ചത്. വിവിധതലങ്ങളിലുള്ള  പരാതികൾ  മന്ത്രിയുടെ പരിഗണനയ്‌ക്കെത്തി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ നടപടി എടുത്തു.  മറ്റ് അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  23 മുതൽ മെയ് 25 വരെ തീയതികളിലാണ് ജില്ലയിൽ തീരസദസ്സ് സംഘടിപ്പിച്ചത്. 

തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി നടപടികൾ സ്വീകരിക്കാൻ "തീരദേശത്തെ കേൾക്കാൻ, പിടിക്കാൻ" എന്ന മുദ്രാവാക്യമുയർത്തി ഫിഷറീസ് വകുപ്പ്‌ തീരസദസ്സ് സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളി മേഖലയിൽനിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയ 29 പേരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.   

കാസർകോട് മണ്ഡലത്തിൽ 188 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 136 എണ്ണം തീർപ്പാക്കി.  വിവിധതലങ്ങളലായി 5,37,000 രൂപ ധനസഹായം  തീരസദസ്സിൽ   വിതരണം ചെയ്തു. ഉദുമയിൽ 167 അപേക്ഷകളായിരുന്നു ലഭിച്ചത്. 81 അപേക്ഷകൾ പരിഹരിച്ചു.  7,60,825 രൂപ വിതരണം ചെയ്തു.  തൃക്കരിപ്പൂരിൽ  146 അപേക്ഷകളിൽ 96 അപേക്ഷകൾ തീർപ്പാക്കി.   

18,28,800 രൂപ തീരസദസിന്റെ വേദിയിൽ  വിതരണം ചെയ്തു. കാഞ്ഞങ്ങാട്   217 അപേക്ഷകളിൽ  97ഉം തീർപ്പാക്കി.   16,00,825 രൂപ തീരസദസിന്റെ വേദിയിൽ വിതരണം ചെയ്തു.  മഞ്ചേശ്വരത്ത്‌ 414 അപേക്ഷകളാണ് ലഭിച്ചത്. 76 അപേക്ഷകൾ തീർപ്പാക്കി. 338 അപേക്ഷകൾ  പരിഗണനയിലാണ്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചതും മഞ്ചേശ്വരത്താണ്‌.  4,30,000 രൂപ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top