25 April Thursday

കൊട്ടിയൂരിൽ രേവതി 
ആരാധനയ്‌ക്ക്‌ ആയിരങ്ങളെത്തി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊട്ടിയൂരിൽ രേവതി ആരാധനയുടെ ഭാഗമായി നടന്ന പൊന്നിൻ ശീവേലി എഴുന്നള്ളത്ത്‌

കൊട്ടിയൂർ
വൈശാഖ മഹോത്സവച്ചടങ്ങിലെ പ്രധാന ആരാധനയായ രേവതി ആരാധന ദിവസം അക്കരെ കൊട്ടിയൂരിൽ ആയിരങ്ങളെത്തി.  
ആരാധന പൂജ, പൊന്നിൻ ശീവേലി, പ്രത്യേക നവകപൂജ എന്നിവ യുണ്ടായി. പതിവ് ശീവേലിയോടൊപ്പം സ്വർണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങളും എഴുന്നള്ളിക്കുന്ന  പൊന്നിൻ ശീവേലിയുമുണ്ടായി.  ശീവേലിക്ക് ശേഷം കോവിലകം കയ്യാലയിൽ  ആരാധനാ സദ്യ വിളമ്പി. 
   വ്യാഴാഴ്‌ച സന്ധ്യയോടെ  വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽനിന്നെത്തിച്ച പഞ്ചഗവ്യം ബാവലിപ്പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ചു. 
തുടർന്ന് ആരാധന പൂജയും സ്വയംഭൂശിലയിൽ  പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top