23 April Tuesday

വിദ്യാർഥിയെ പുഴയിൽ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

ആരോമൽ

തളിപ്പറമ്പ്
കൂട്ടുകാരോടൊപ്പം വെള്ളിക്കീൽ പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിയെ കാണാതായി. പട്ടുവം പരണൂലിലെ കെ ആരോമലി (15)നെയാണ് കാണാതായത്. വ്യാഴം വൈകിട്ട് 5.30ന് രണ്ട്‌ കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആരോമൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളികേട്ട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
    മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ആരോമൽ. പരണൂലിലെ കാനാമഠത്തിൽ രമേശന്റെയും ആശാ വർക്കർ ടി റീത്തയുടെയും മകനാണ്.
തെരച്ചിൽ ഊർജിതമാക്കാൻ മന്ത്രി എം വി ഗോവിന്ദൻ കലക്ടർക്ക്‌ നിർദേശം നൽകി. വെള്ളിയാഴ്‌ച രാവിലെ ആറുമുതൽ തെരച്ചിൽ തുടരുമെന്ന്‌ കലക്ടർ അറിയിച്ചു. കണ്ണൂരിൽനിന്ന് സ്കൂബ ടീം ഉൾപ്പെടെ തെരച്ചിലിനെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top