20 April Saturday

കേന്ദ്ര നയങ്ങൾക്കെതിരെ 
ജീവനക്കാരുടെ ഉജ്വല മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

എൻജിഒ യൂണിയൻ ജില്ലാ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കണ്ണൂർ ടൗൺ സ്ക്വയറിൽ സംസ്ഥാന സെക്രട്ടറിയറ്റം​ഗം എസ് സുശീലയുടെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കുന്നു.

കണ്ണൂർ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ച്‌  ജീവനക്കാരുടെ മാർച്ചും ധർണയും. എൻജിഒ യൂണിയൻ നേതൃത്വത്തിലുള്ള മാർച്ചിലും ധർണയിലും  നൂറുകണക്കിന്‌ ജീവനക്കാർ പങ്കെടുത്തു.  മാർച്ച്‌ സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച്  ടൗൺ സ്ക്വയറിൽ സമാപിച്ചു. ധർണ  യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുശീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ  വി മനോജ്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ രതീശൻ, എ എം സുഷമ, കെ  രഞ്ജിത്ത്, കെ എം സദാനന്ദൻ, എൻ സുരേന്ദ്രൻ, പി പി സന്തോഷ്‌കുമാർ, വി  വി വനജാക്ഷി, ടി എം സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top