25 April Thursday

പരാദശാസ്ത്ര ഗവേഷണത്തിന്‌ അന്താരാഷ്ട്ര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കണ്ണൂർ
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ ഇക്കോളജിക്കൽ പാരസിറ്റോളജി ആൻഡ്‌ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി ലബോറട്ടറിയിലെ ഗവേഷകർ മൂന്ന് വർഷമായി നടത്തിയ പരാദശാസ്ത്ര ഗവേഷണത്തിന്‌ അന്താരാഷ്ട്ര അംഗീകാരം. ജന്തുശാസ്ത്ര പഠനവിഭാഗം മേധാവി ഡോ. പി കെ പ്രസാദൻ, ഗവേഷകരായ കെ ഷിനാദ്, ഷെറിൻ ചാക്കോ, കെ അരുഷ എന്നിവരാണ്‌ പഠനം നടത്തിയത്‌. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യ പഠന, ഗവേഷണത്തിന്‌ സഹായകമാണിത്‌. ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിന്റെ ‘ജേർണൽ ഓഫ് ഹെൽമിന്തോളജി’യുടെ പുതിയ ലക്കത്തിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. 
    ലെസിതോഡൻഡ്രിടെ പരാദ കുടുംബത്തിലെ ‘പ്ലൂറോജനോയിഡസ് വയനാടെൻസിസ് ഷിനാദ്‌ ആൻഡ്‌ പ്രസാദൻ 2018’ എന്ന് പേരിട്ട സ്‌പീഷിസിന്റെ ജീവിതചക്രം പ്രകൃതിയിൽ കണ്ടെത്തുകയും പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തതിനാണ് അംഗീകാരം. ഒച്ച്‌, തുമ്പികളുടെ ലാർവ, തവള എന്നിവയിലൂടെയാണ് ഈ സ്‌പീഷിസ്‌ ജീവിതചക്രം പൂർത്തിയാക്കുന്നതെന്നാണ് കണ്ടെത്തിയത്. 
     സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. ഒട്ടാഗോ സർവകലാശാലയിലെ പ്രൊഫ. റോബർട്ട് പൗളിൻ, കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫ. ലഫേർട്ടി എന്നിവർ സാങ്കേതികസഹായം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top