25 April Thursday

തിരക്കൊഴിയാതെ 
‘ചുരുളി’യും ‘കോസ’യും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
തലശേരി
രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തിലും ‘ചുരുളി’ക്കും ’കോസ’യ്ക്കും  തിരക്ക് ഒഴിഞ്ഞില്ല. സീറ്റ് റിസർവേഷൻ തീർന്നതിലെ നിരാശ പങ്കുവച്ചവരേറെ. ലോകസിനിമാ വിഭാഗത്തിൽ അൺഡൈൻ, അനദർ റൗണ്ട്, നോവേർ സ്പെഷ്യൽ, സ്ട്രൈഡിങ് ഇൻടു ദ വിൻഡ്, നെവർ ഗൊണ്ണാ സ്‌നോ എഗൈൻ, ദ വുമൺ ഹു റാൻ, ഫെബ്രുവരി, നൈറ്റ്‌ ഓഫ് ദ കിങ്‌സ്, സാറ്റർഡേ ഫിക്ഷൻ എന്നിവയാണ്  പ്രദർശിപ്പിച്ചത്. 
    റോം, ഇൻ ബിറ്റ്വീൻ ഡൈയിങ്, ദേർ ഈസ്‌ നോ ഈവിൾ, ലോൺലി റോക്ക്, ക്രോണിക്കിൾ ഓഫ് സ്പേസ്, മെമ്മറി ഹൗസ് എന്നീ മത്സരചിത്രങ്ങളും പ്രേക്ഷകർക്കു‌ മുന്നിലെത്തി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത മഞ്ജു വാര്യർ ചിത്രം കയറ്റം, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നിവയാണ് പ്രദർശനത്തിനെത്തിയ മലയാള സിനിമകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top