19 March Tuesday

പുന്നാട്‌ ഇ എം എസ്‌ 
സ്‌മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

സിപിഐ എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ ഇ എം എസ് സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി
സിപിഐ എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇ എം എസ് സ്മാരക മന്ദിരവും  കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഇടതുപക്ഷത്തിന്റെ വികസന നയത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക വികസനവിരുദ്ധ മുന്നണി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.  സ്ഥിരമായി ആർഎസ്എസ്സിനെ അനുകൂലിച്ച് പ്രസംഗിക്കുന്ന  കെ സുധാകരന്റെ തനിനിറം മതേതര ബോധമുള്ളവർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഏരിയാ സെക്രട്ടറി  സക്കീർ ഹുസൈൻ അധ്യക്ഷനായി. യാക്കൂബ് രക്തസാക്ഷി സ്മാരക സ്തുപം കേന്ദ്ര കമ്മിറ്റിയംഗം പി  കെ ശ്രീമതിയും ലോക്കൽ കമ്മിറ്റി ഓഫീസ് ഹാൾ എം വി ജയരാജനും ലൈബ്രറി   പി കെ ശ്യാമളയും ഉദ്‌ഘാടനം ചെയ്‌തു. മുൻകാല നേതാക്കളുംടെ ഫോട്ടോ കെ ശ്രീധരൻ,  ബിനോയ്‌  കുര്യൻ എന്നിവർ  അനാഛാദനം ചെയ്‌തു.  പി ഹരീന്ദ്രൻ, കെ ജി  ദിലീപ്, പി പി അശോകൻ, ഇ എസ് സത്യൻ, വിനോദ് കുമാർ, പി പ്രകാശൻ, നഗരസഭാ ചെയർമാൻ  കെ ശ്രീലത എന്നിവർ സംസാരിച്ചു. പുന്നാട് പൊലികയുടെ പാട്ടരങ്ങും അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top