19 April Friday

കണ്ണൂർ നോർത്ത് മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

നാടകം – ഹയർസെക്കൻഡറി വിഭാഗം 
എ കെ ജി സ്മാരക ഗവ.ഹയർസെക്കൻഡറി പെരളശേരി

കണ്ണൂർ

ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ നോർത്ത് ഉപജില്ല 690 പോയിന്റുമായി മുന്നിൽ. 613 പോയിന്റുമായി  പയ്യന്നൂർ രണ്ടാമതും   594 പോയിന്റുമായി ഇരിട്ടി മൂന്നാമതുമാണ്. സ്കൂളുകളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ് എസാണ് മുന്നിൽ. 254 പോയിന്റ്‌. 224 പോയിന്റുമായി  മമ്പറം എച്ച്എസ്എസാണ് രണ്ടാമത്.
അർജുൻ മികച്ച നടൻ;
സമ്മാനം കള്ളന്മാരുടെ 
നാട്ടിലെ ‘സത്യ’ന്
കണ്ണൂർ
കള്ളന്മാരുടെ നാട്ടിലെത്തപ്പെട്ട സത്യന്റെ കഥ പറഞ്ഞ  ‘സത്യൻ ' നാടകത്തിന് ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം. പെരളശേരി എ കെ ജി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകത്തിൽ സത്യനായി അഭിനയിച്ച അർജുനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
സത്യസന്ധനായ സത്യൻ കള്ളന്മാരുടെ നാട്ടിൽ അനുഭവിക്കുന്ന പ്രതിസന്ധികളും ആത്മസംഘർഷങ്ങളുമാണ് നാടകം പറയുന്നത്. മോഷ്ടിക്കാതെ അതിജീവിക്കാനാവില്ലെന്ന സത്യം ഓരോ നിമിഷവും സത്യനെ സമ്മർദത്തിലാക്കുന്നു. കള്ളന്മാരുടെ നാട്ടുകൂട്ടം കളവ് നടത്താത്തതിന്റെ പേരിൽ സത്യന് ശിക്ഷ വിധിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. സുജിൽ മാങ്ങാടാണ്  നാടകത്തിന്റെ രചനയും സംവിധാനവും . നിയ, അമേഘ, ദേവ, മാനവ്, കശ്യപ്, ആദ്യ , ശ്രീലക്ഷ്മി, അനുഗ്രഹ്, ആദിത്ത് എന്നിവരാണ് നാടകത്തിലെ മറ്റ് അഭിനേതാക്കൾ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top