29 March Friday

കെ കെ രാജീവന്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കെ കെ രാജീവൻ സ്മാരക മാധ്യമ പുരസ്‌കാരം സിപിഐ എം പിബിയംഗം എ വിജയരാഘവൻ മനോഹരൻ കൈതപ്രത്തിന് സമ്മാനിക്കുന്നു

പാനൂർ
കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സ്‌മരണ പുതുക്കി നാട്‌. രാജു മാസ്റ്റർ സ്മാരക മന്ദിരത്തിന് സമീപത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തെക്കെ പാനൂർ കേന്ദ്രീകരിച്ച്‌ ബഹുജന പ്രകടനവുമുണ്ടായി. ബസ്‌സ്‌റ്റാൻഡിൽ  അനുസ്മരണ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ പി പി പ്രഗീഷ് അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  പി ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.  ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. 
  കെ കെ രാജീവൻ സ്മാരക മാധ്യമ പുരസ്കാരം ദേശാഭിമാനി ഇരിട്ടി ഏരിയാ ലേഖകൻ മനോഹരൻ കൈതപ്രത്തിന്‌ എ വിജയരാഘവൻ സമ്മാനിച്ചു. കെ കെ രാജീവൻ കലാ സംസ്കാരിക വേദി സംഘടിപ്പിച്ച അഖിലകേരള ചിത്രരചനാ മത്സര വിജയികൾക്ക്‌ സമ്മാനവും വിതരണംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top