27 April Saturday

കണ്ണൂർ ഗവ. എൻജിനിയറിങ്‌ 
കോളേജിൽ ധ്രുവ'22 ടെക്‌ ഫെസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ടെക്ഫെസ്റ്റ് ധ്രുവ'22 ഐഎസ്ആർഒ ശാസ്ത്രജ്ഞൻ 
പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു

ധർമശാല
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ സംസ്ഥാനതല  ടെക്ഫെസ്റ്റ്  ധ്രുവ'22 തുടങ്ങി. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) സ്റ്റുഡന്റ്സ് ചാപ്റ്ററിന്റെ  നേതൃത്വത്തിലുള്ള ടെക്ഫെസ്റ്റ്  ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പി കുഞ്ഞികൃഷ്ണൻ  ഉദ്‌ഘാടനംചെയ്‌തു.    പ്രിൻസിപ്പൽ ഡോ. വി  ഒ രജിനി അധ്യക്ഷയായി. ഡോ. എസ്  പി ദീപു ചാപ്റ്ററിന്റെ പ്രവർത്തനം വിശദീകരിച്ചു. ജനറൽ കൺവീനർ ഡോ. എം എസ്‌ അജിത്, സിവിൽ വിഭാഗം മേധാവി ഡോ.  ബി രാജീവൻ, പിടിഎ പ്രസിഡന്റ് എം ഇ ദാമോദരൻ, പ്രൊഫ. ഒ വി അശോകൻ, കോളേജ് യൂണിയൻ പ്രതിനിധി  വി വി  അഭിജിത്, മുഖ്യ സ്പോൺസറായ  കാനറാ ബാങ്ക് കണ്ണൂർ റീജണൽ ഹെഡ് എ യു രാജേഷ് എന്നിവർ സംസാരിച്ചു. ശ്രേയ സുകുമാരൻ സ്വാഗതവും എം കെ  ഹരിശ്യാം നന്ദിയും പറഞ്ഞു. 
മേളയോടനുബന്ധിച്ച്‌ എൻജിനിയറിങ്‌ മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശിൽപ്പശാലകൾ, സാങ്കേതിക സംവാദങ്ങൾ, വിവിധ  മത്സരങ്ങൾ, പ്രദർശനം, വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവ നടക്കും.  ശനിയാഴ്‌ച  1000 സിസി   അൺപ്ലഗ്‌ഡ്‌ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്‌ അരങ്ങേറും.  
ഫെസ്‌റ്റിന്‌ ഐടി, ബഹിരാകാശ ഗവേഷണം, എഡ്യൂടെക് എന്നീ  വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന  സ്റ്റാർട്ടപ്പ് കമ്യൂണിറ്റിയായ റിവർടെക് ഐടി സൊല്യൂഷൻസ്‌ എന്നിവയുടെ പിന്തുണയുമുണ്ട്‌. ടെക്ഫെസ്റ്റ് 27ന്‌ സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top