കണ്ണൂർ
പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 30, 31 തിയതികളിൽ ജില്ലയിൽ നടത്തുന്ന ആഗോള നിക്ഷേപക സംഗമം എൻആർഐ സമ്മിറ്റിന്റെ ലോഗോ പ്രകാശിപ്പിച്ചു. എം വി ഗോവിന്ദൻ എംഎൽഎ ഏഴിലം ടൂറിസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ടിന് നൽകി ലോഗോ പ്രകാശിപ്പിച്ചു. രാജേഷ് പൂഞ്ഞത്താണ് ലോഗോ തയ്യാറാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ താൽപര്യപ്പെടുകയും ചെയ്യുന്ന പ്രവാസി നിക്ഷേപകർ സമ്മിറ്റിൽ പങ്കെടുക്കും. പ്രവാസികൾക്ക് കണ്ണൂരിൽ ആരംഭിക്കാവുന്ന സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളും പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും സെഷനുകൾ ഉണ്ടാകും. പ്രവാസി സംരംഭകർക്ക് അവരുടെ പദ്ധതികൾ സമ്മിറ്റിൽ അവതരിപ്പിക്കാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ കെ രത്‌നകുമാരി, ടി സരള, യു പി ശോഭ, കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, ടി കെ രമേശ്, സി കെ രാജഗോപാൽ, എ എസ് ഷിറാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..