ധർമശാല
ആന്തൂർ വ്യവസായ പ്ലോട്ടിലെ വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിന് നിർമിച്ച വ്യവസായ എസ്‌റ്റേറ്റ് ഓഫീസും വ്യവസായ എസ്‌റ്റേറ്റിലെ തകർന്ന റോഡുകളുടെ നിർമാണ പ്രവൃത്തി ഉദ്‌ഘാടനവും ചൊവ്വാഴ്‌ച നടക്കും. പകൽ മൂന്നിന് എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനാവും.
വ്യവസായ പ്ലോട്ടിലെ ഒമ്പത് സെന്റ് സ്ഥലത്താണ് വ്യവസായ എസ്‌റ്റേറ്റ് ഓഫീസ് നിർമിച്ചത്. ധർമശാല–- പറശ്ശിനിക്കടവ് റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളതും കൽക്കോ - നിഫ്റ്റ് റോഡ് ഉൾപ്പെടെ ഏഴ് റോഡുകളാണ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. നാല് കോടി 38 ലക്ഷം രൂപയാണ് അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..