28 March Thursday

കാട്ടാനപ്പേടിയില്ലാതെ ഫാമിൽ മഞ്ഞൾ വളരും

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
ഇരിട്ടി
വനമൃഗശല്യത്തിൽ വലയുന്ന ആറളം ഫാം മഞ്ഞളിനെ വരുമാനവർധനക്കുള്ള ഉപാധിയാക്കുകയാണ്‌.  കഴിഞ്ഞ വർഷം രണ്ടേക്കറിൽ നടത്തിയ മഞ്ഞൾ കൃഷി ലാഭകരമായിരുന്നു. ആറളം ബ്രാൻഡിൽ എത്തിയ മഞ്ഞൾപ്പൊടി എളുപ്പം വിറ്റുതീർന്നു. കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ഫാമിലെ ഇതരകൃഷികളെല്ലാം നശിപ്പിക്കുമ്പോൾ മഞ്ഞളിനെ വെറുതെ വിടുകയാണ്‌. അതിനാൽ ഇത്തവണ 25 ഏക്കറിലാണ്‌ മഞ്ഞൾകൃഷി.  
 വൈവിധ്യവൽക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും ജോലിയും കൂലിയും ലക്ഷ്യമാക്കിയാണ്‌ മഞ്ഞൾ കൃഷി. കോഴിക്കോട് സുഗന്ധവിള  ഗവേഷണ കേന്ദ്രം സഹായത്തോടെ കാസർകോട്‌ തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ മാർഗനിർദ്ദേശ പ്രകാരമാണ്‌  കൃഷി.  
വിറ്റഴിക്കാൻ 
റെയ്ഡ്‌കോ 
ആറളത്ത് വിളയുന്ന മഞ്ഞൾ പൂർണമായും ഏറ്റെടുക്കാൻ റെയ്ഡ്‌കോ ഫാമുമായി ധാരണാ പത്രം ഒപ്പുവച്ചു. വിപണി  വിലയെക്കാൾ പത്ത് ശതമാനം അധികം നൽകിയാണ് റെയ്ഡ്‌കോ വാങ്ങുക. 150 ടൺ മഞ്ഞൾ ഫാമിൽനിന്ന്‌ റെയ്‌ഡ്‌കോ പ്രതീക്ഷിക്കുന്നു. ഭാവിയിലെ വിപണി സാധ്യതകൂടി പ്രയോജനപ്പെടുത്താനാണ് റെയ്ഡ്‌കോയുമായുള്ള ധാരണ. ആദിവാസി കുടുംബങ്ങളും വ്യാപകമായി മഞ്ഞൾ കൃഷിയിറക്കിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top