25 April Thursday

"ഞാൻ ശൂർപ്പണഖ' ഏകപാത്ര നാടകം ഇന്ന് അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ഞാൻ ശൂർപ്പണഖ ഏകപാത്ര നാടകത്തിൽനിന്ന്

 പയ്യന്നൂർ

സാറാ ജോസഫിന്റെ തായ്കുലം എന്ന കഥയെ അവലംബമാക്കി ഒരുക്കിയ ഏകപാത്ര നാടകം "ഞാൻ ശൂർപ്പണഖ' ഞായർ വൈകിട്ട് ഏഴിന് മഹാദേവ ഗ്രാമം ആരാധന ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും. അനിൽ നടക്കാവ് രചിച്ച സ്വതന്ത്ര നാടകാവിഷ്‌കാരമാണ് "ഞാൻ ശൂർപ്പണഖ'.  
പരിപൂർണ പ്രണയത്തിന്റെ രക്തസാക്ഷി എന്ന കാഴ്‌ചപ്പാടിൽനിന്നുകൊണ്ട് ശൂർപ്പണഖയുടെ മനോ വ്യാപാരങ്ങളിലൂടെ സഞ്ചരിച്ച്  പച്ച മനുഷ്യന്റെ മജ്ജയും മാംസവും നൽകുകയാണ് നാടകത്തിൽ.  ആധുനിക സമൂഹത്തിൽ ചെറുത്തുനിൽപ്പിന് തയ്യാറാകാത്ത സ്‌ത്രീകൾ നേരിടാൻ പോകുന്ന അരക്ഷിത ബോധം നാടകം ഓർമ്മപ്പെടുത്തുന്നു.  
പി ഉമാദേവിയാണ്‌ അരങ്ങിലെത്തുന്നത്‌.  സുധീർ ബാബൂട്ടനാണ്‌  സംവിധാനം. സംഗീത നിയന്ത്രണം നീരജ് ബാബു.  ടി പി ബാലൻ, ജയരാജ് ചെറുവത്തൂർ എന്നിവർ അരങ്ങൊരുക്കുന്നു. പി യു ബാബുവാണ് ക്രിയേറ്റീവ് സപ്പോർട്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top