29 March Friday
2 ദിവസത്തിനിടെ

22 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കണ്ണൂർ
ഞായറും തിങ്കളുമായി ജില്ലയിൽ 22 പേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു. എട്ടുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. മറ്റുള്ളവർ വിദേശരാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 
തിങ്കളാഴ്‌ച പത്തുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. അഞ്ചുപേർ വിദേശരാജ്യങ്ങളിൽനിന്ന്‌ വന്നവരാണ്. ബാക്കി അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17ന് കൊച്ചി വിമാനത്താവളംവഴി അബൂദാബിയിൽനിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 32 കാരൻ, പാനൂർ സ്വദേശി 34 കാരൻ, തലശേരി കുട്ടിമാക്കൂൽ സ്വദേശി 28 കാരൻ, അന്നു തന്നെ ദുബായിൽനിന്നുള്ള വിമാനത്തിൽ കൊച്ചിവഴിയെത്തിയ പാനൂർ കരിയാട് സ്വദേശി 49 കാരൻ, 12ന് ദുബായിൽനിന്ന്‌ കണ്ണൂർ വിമാനത്താവളംവഴിയെത്തിയ ചൊക്ലി സ്വദേശി 73 കാരൻ (ഇപ്പോൾ താമസം പന്ന്യന്നൂർ) എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ധർമടം സ്വദേശികളായ 35 വയസ്സുകാരി, 36 വയസ്സുള്ള രണ്ടു സ്ത്രീകൾ, ചെറുകുന്ന് സ്വദേശി 33 കാരൻ, ചെറുപുഴ സ്വദേശി 49 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. 
ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 12 പേരിൽ മൂന്നുപേർ വിദേശരാജ്യങ്ങളിൽനിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
12ന് ദുബായിൽനിന്ന്‌ കണ്ണൂർ വിമാനത്താവളംവഴിയെത്തിയ പയ്യന്നൂർ സ്വദേശി 67 കാരൻ, 16ന് ദുബായിൽനിന്ന്‌ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39 കാരൻ, 20ന് റിയാദിൽനിന്ന്‌ കണ്ണൂർ വിമാനത്താവളംവഴിയെത്തിയ വേങ്ങാട് സ്വദേശി 42 കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
അഹമ്മദാബാദിൽനിന്ന് ആറിനെത്തിയ ഇപ്പോൾ മേക്കുന്നിൽ താമസക്കാരും തലശേരി സ്വദേശികളുമായ 31 കാരനും 61 കാരനും, പാനൂർ സ്വദേശി 31 കാരൻ, ചൊക്ലി സ്വദേശി 47കാരൻ, 14ന് എത്തിയ പാനൂർ പെരിങ്ങത്തൂർ സ്വദേശി 60 കാരൻ, 15ന് രാജധാനി എക്‌സ്‌പ്രസിൽ മഹാരാഷ്ട്രയിൽനിന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വഴിയെത്തിയ പിണറായി സ്വദേശി 45 കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 188 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  69 പേരാണ്‌ നിലവിൽ ചികിത്സയിൽ. 
നിരീക്ഷണത്തിലുള്ളത്‌ 10975 പേരാണ്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 54 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 43 പേരും തലശേരി ജനറൽ ആശുപത്രിയിൽ 22 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരുമുണ്ട്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 10838 പേർ. 
ഇതുവരെ 5750 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5526 എണ്ണത്തിന്റെ ഫലം വന്നു. 5221 ഉം നെഗറ്റീവാണ്. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top