19 April Friday

തെളിയുന്നു ലോക ജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
തലശേരി
കൂടിച്ചേരലിന്റെ ഉത്സവമാണിപ്പോൾ തലശേരിയിൽ‌.  സിനിമയെന്ന വികാരവുമായി ഒഴുകിയെത്തിയവർ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ജീവിതവും പ്രണയവും സമരവും ദുരന്തങ്ങളും മരണവും നിറഞ്ഞ ജീവിതകാഴ്‌ചകളിൽ മുങ്ങിനിവരുമ്പോൾ ലഭിക്കുന്നത്‌ പുതിയ ഉൾക്കാഴ്‌ച. 
ലോക സിനിമയിലും  സമൂഹത്തിലുമുണ്ടായ സൂക്ഷ്‌മമായ മാറ്റങ്ങൾ വെള്ളിത്തിരയിൽ നേരിൽ കാണാനാവുന്ന സന്തോഷം ഓരോ മുഖത്തുമുണ്ട്‌. കേവലമായ ദൃശ്യോത്സവത്തിനപ്പുറം സൗഹൃദങ്ങൾ പൂത്തുലയുന്ന ഇടംകൂടിയാണിത്‌. 
കോവിഡിൽ കൈവിട്ട്‌ പോകുമെന്ന്‌ കരുതിയ ചലച്ചിത്രമേള തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദം സിനിമാസ്വാദകരുടെ മുഖങ്ങളിലും വാക്കുകളിലും വായിക്കാം. ചലച്ചിത്രമേള എങ്ങനെ ജനങ്ങളുടെ ഉത്സവമായി മാറുന്നുവെന്നതിന്‌ തെളിവാണ്‌ തലശേരിയെന്ന്‌ സംവിധായകൻ ജയരാജ്‌ പറഞ്ഞതാണ്‌ പൊതുശബ്ദം. ചലച്ചിത്ര അക്കാദമിയും സംഘാടകസമിതിയും ഒരേ മനസോടെ നീങ്ങിയപ്പോഴാണ്‌ തലശേരിമേള വൻ വിജയമാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top