19 April Friday

എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരത്തിന് അന്യായ ചാർജ് അടിച്ചേൽപ്പിച്ച കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരെ എൽഡിഎഫ് നടത്തിയ ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു.

കണ്ണൂർ

പയ്യാമ്പലത്ത്‌ മൃതദേഹം സംസ്‌കരിക്കാൻ കോർപ്പറേഷനിലുള്ളവർക്കും ഫീസ്‌ അടിച്ചേൽപ്പിച്ച കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ധർണ. എൽഡിഎഫ്‌ ഭരണത്തിലാണ്‌ കോർപ്പറേഷനിലുള്ളവർക്ക്‌ പയ്യാമ്പലത്തെ സംസ്‌കാരം സൗജന്യമാക്കിയത്‌. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ ഈ ആനുകൂല്യം എടുത്തുകളഞ്ഞു. പുറത്തുനിന്നുള്ളവർക്ക്‌ 900 രൂപയിൽനിന്ന്‌ 3000 രൂപയുമാക്കി. രണ്ടുതരം നിരക്ക്‌ ഈടാക്കരുതെന്നും കോർപ്പറേഷനിലുള്ളവർക്കുള്ള ആനുകൂല്യം ഒഴിവാക്കരുതെന്നും എൽഡിഎഫ്‌ കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇത്‌ അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല.   
ധർണ  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. വികസനം തടയുന്നതിന്‌ നേതൃത്വം നൽകുന്നയാളായി കണ്ണൂർ മേയർ മാറിയെന്ന്‌ ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ അഭിവൃദ്ധിയാണ്‌ അധികാരത്തിലുള്ളവർ ലക്ഷ്യമിടേണ്ടത്‌. ജനകീയ പ്രശ്‌നങ്ങൾ ഭരണ –-പ്രതിപക്ഷ ഭേദമന്യേ ചർച്ച ചെയ്‌ത്‌ പരിഹരിക്കണം. ഇവിടെ വികസനം തടയാൻ മേയറാണ്‌ മുണ്ടും മടക്കിക്കുത്തി ഇറങ്ങുന്നത്‌. 
പയ്യാമ്പലം ശ്‌മശാനത്തിന്റെ കാര്യത്തിലും ജനവിരുദ്ധ നിലപാടാണ്‌ കോർപ്പറേഷന്റേത്‌. ജനങ്ങൾക്ക്‌ നൽകിയിരുന്ന ആനുകൂല്യം എടുത്തുകളയുന്നതിന്‌ ലാഭനഷ്ടക്കണക്കാണ്‌ കോർപ്പറേഷൻ നിരത്തുന്നത്‌. ജനങ്ങൾക്ക്‌ ആനുകൂല്യങ്ങൾ നൽകിയാണ്‌ മാതൃകയാവേണ്ടതെന്നും ഇ പി പറഞ്ഞു.  
 സി രവീന്ദ്രൻ അധ്യക്ഷനായി. കെ പി സഹദേവൻ, എം പ്രകാശൻ, വി രാജേഷ്‌ പ്രേം, പി കെ രവീന്ദ്രൻ, യു ബാബുഗോപിനാഥ്‌, മഹമുദ്‌ പറക്കാട്ട്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top