26 April Friday

ഇരിട്ടി ഏരിയാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

ഇരിട്ടി
ഇരിട്ടി ഏരിയാ സമ്മേളനം പുന്നാട് വട്ടക്കയം ‘ബേബിജോൺ പൈനാപ്പിള്ളിൽ നഗറി’ൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. എൻ ഐ സുകുമാരൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ രക്തസാക്ഷി പ്രമേയവും പി റോസ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പാർടിക്ക് 37 സെന്റ് ഭൂമിയും വീടും നൽകിയ ഉളിയിൽ പടിക്കച്ചാൽ റോഡിൽ കോമത്ത് വീട്ടിൽ കൃഷ്ണൻ നമ്പ്യാരെയും ജാനുവമ്മയെയും സമ്മേളനം ആദരിച്ചു. സംഘാടക സമിതി ചെയർമാൻ പി പി ഉസ്മാൻ സ്വാഗതം പറഞ്ഞു.
 വൈ വൈ മത്തായി, എൻ അശോകൻ, കെ മോഹനൻ, കോമള ലക്ഷ്മണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെ വി സക്കീർ ഹുസൈൻ, എൻ ഐ സുകുമാരൻ, പി പി ഉസ്മാൻ, എ കെ രവീന്ദ്രൻ, എൻ രാജൻ, എൻ ടി റോസമ്മ, ഇ പി രമേശൻ എന്നിവരാണ് സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങൾ. കെ ജി ദീലിപ് ( പ്രമേയം), ഇ എസ് സത്യൻ (ക്രഡൻഷ്യൽ), പി പി അശോകൻ (മിനുട്‌സ്)), വി ബി ഷാജു (രജിസ്‌ട്രേഷൻ ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു. 14 ലോക്കലുകളിൽനിന്നുള്ള 145 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 166 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
 ഏരിയാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം പൊതുചർച്ച തുടങ്ങി.
സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ശിവദാസൻ എംപി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാരായി രാജൻ, വത്സൻ പനോളി, പി പുരുഷോത്തമൻ, പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കൃഷ്ണൻ, കെ ശ്രീധരൻ, വി ജി പത്മനാഭൻ, ബിനോയ്‌ കുര്യൻ, സി വി ശശീന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. 
‌വ്യാഴാഴ്‌ച ചർച്ചയ്ക്കുള്ള മറുപടി, ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഓൺലൈനായി ഉദ്ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top