20 April Saturday

പ്രതിഷേധം അലയടിച്ച്‌ ബഹുജന റാലി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

സിപിഐ എം ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ബഹുജനറാലി പൊളിറ്റ്‌ബ്യൂറോ അംഗം എ വി ജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

കേന്ദ്രസർക്കാരിന്റെ  ജനദ്രോഹ നയങ്ങൾക്കെതിരെ നാടിന്റെ പ്രതിഷേധം.   ദേശവ്യാപകമായി സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ  ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ  നടന്ന ബഹുജന റാലിയിലാണ്‌ പ്രതിഷേധം അലയടിച്ചത്‌. 
   വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും നൽകുക, സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെ അണിനിരക്കുക, ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുക, ആഗോളവൽക്കരണത്തിന് ജനകീയ ബദൽ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു റാലി. 
പൊളിറ്റ്‌ ബ്യൂറോ  അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്‌, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top