19 April Friday
മഹിളാ അസോസിയേഷൻ

ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളന ലോഗോ തളിപ്പറമ്പിൽ കരിവെള്ളൂർ മുരളി നാടകനടി 
രജിത മധുവിന് നൽകി പ്രകാശിപ്പിക്കുന്നു

തളിപ്പറമ്പ്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ  ലോഗോ പ്രകാശിപ്പിച്ചു.  തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ കരിവെള്ളൂർ മുരളി നാടകനടി രജിത മധുവിന്  ലോഗോ നൽകിയാണ്‌ പ്രകാശിപ്പിച്ചത്‌.  സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്,  മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, ഏരിയാ പ്രസിഡന്റ്‌ വി  സതീദേവി, സെക്രട്ടറി ടി ലത, ഒ സുഭാഗ്യം, ഓമന മുരളീധരൻ എന്നിവർ പങ്കെടുത്തു.  പയ്യന്നൂർ സ്വദേശി വേണു ഹൈലൈറ്റ് തയ്യാറാക്കിയ ലോഗോയാണ്  തെരഞ്ഞെടുത്തത്.  ഒക്ടോബർ 25, 26 തീയതികളിൽ തളിപ്പറമ്പിലാണ് ജില്ലാ സമ്മേളനം. 25ന് കെ എൻ ശാരദാമ്മ നഗറിൽ പ്രതിനിധി സമേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധവള ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top