കണ്ണൂർ
ഹരിത ചട്ടം പാലനത്തിന് പെരളശേരിയിൽ ഹരിത സ്റ്റുഡന്റ് പൊലീസ്. സംസ്ഥനത്ത് ആദ്യമാണ് ഇത്തരമൊരു സംവിധാനം. ഹരിത പെരുമാറ്റച്ചട്ടം പാലനത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമാണ് കുട്ടികളുടെ സേന രൂപികരിച്ചത്. പഞ്ചായത്തുപരിധിയിലെ ആറു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് കേഡറ്റുകളായി തെരഞ്ഞെടുത്തത്. ഇവർക്ക് യൂണിഫോമും തൊപ്പിയും നൽകിയിട്ടുണ്ട്.
കുട്ടികളുടെ പങ്കാളിത്തത്തോടെ മാലിന്യസംസ്കരണരംഗത്ത് മുന്നേറുകയും സമ്പൂർണ ശുചിത്വപദവിയിൽ എത്തിച്ചേരുകയുമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മാലിന്യ പ്രശ്‌നം പരിഹരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം സമൂഹത്തിലേക്ക് പകരുകയാണ് കുട്ടിപ്പൊലീസിന്റെ ദൗത്യം. കുട്ടികളിൽ പരിസ്ഥിതിബോധം വളർത്തിയെടുക്കാനും ഹരിത സേനയ്‌ക്കാകും.
ഹരിത സ്റ്റുഡന്റ് പൊലീസ് പ്രവർത്തനം കലക്ടർ എസ്ചന്ദ്രശേഖർ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ബാലഗോപാലൻ, ഹരിത കേരളം മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, എസ്‌പിസി ട്രെയിനർ കെ രാജേഷ്, എം കെ മുരളി, എം കെപ്രദീപൻ, കെ ഒ സുരേന്ദ്രൻ, രമേശൻ കട്ടേരി, വി സി വാമനൻ, റഊഫ്, പി പി സജിത, എൻ ബീന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..