25 April Thursday

എസ്‌എസ്‌എൽസി കുട്ടികൾക്ക് ‘ഡയൽ യുവർ ഡൗട്‌സ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
കണ്ണൂർ
പാഠഭാഗങ്ങളിലെ സംശയങ്ങൾക്ക്‌ ഉടൻ മറുപടിയുമായി ‘ഡയൽ യുവർ ഡൗട്‌സ് ’. എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികളുടെ സംശയനിവാരണത്തിനായി ജില്ലാ പഞ്ചായത്തും‌ സയൻസ് ‌പാർക്കും സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
ഇംഗ്ലീഷ്‌, സാമൂഹ്യശാസ്‌ത്രം, ഫിസിക്‌സ്‌, കെമിസ്‌ട്രി, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളിൽ ഫോണിലൂടെ സംശയനിവാരണം നടത്താം. വെള്ളിയാഴ്‌ച മുതൽ വൈകിട്ട്‌ ആറുമുതൽ എട്ടുവരെ ഫോണിലൂടെ സംശയങ്ങൾ ചോദിക്കാം. കുട്ടികൾക്ക്‌ പരീക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുന്നതിന്‌ കൗൺസലറുടെ സേവനവും ലഭിക്കും‌. പദ്ധതിയുടെ ഉദ്‌ഘാടനം സയൻസ്‌ പാർക്ക്‌ ഡയറക്ടർ എ വി അജയകുമാർ  ഉദ്‌ഘാടനംചെയ്യും. ഇംഗ്ലീഷ്‌–- കെ കെ വിലാസൻ (9497293522), ടി എം രാമചന്ദ്രൻ (8281231969), സാമൂഹ്യശാസ്‌ത്രം–- എൻ ടി സുധീന്ദ്രൻ (9447547873), കെ വേണു മുണ്ടേരി (9496184234), ഫിസിക്‌സ്‌–- പി മനോജ്‌കുമാർ (9495726292), കെമിസ്‌ട്രി–- രമേശൻ മേപ്പേരി–(-9447293452), പ്രമോദ്‌ കടമ്പൂർ (9961221225), ഗണിതശാസ്‌ത്രം–- സുരേഷ്‌കുമാർ ചൊക്ലി (8606896977), നന്ദകുമാർ (9495614959), കൗൺസലിങ്ങ്‌ –- എം വി സതീശൻ (9495369472), ഒ വി ശ്രീജേഷ്‌ (8861865996), രാധാമണി (9567971205).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top