24 April Wednesday

കോവിഡ് ചികിത്സയ്ക്ക് സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

കണ്ണൂർ

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കി ജില്ല. നേരത്തെ കോവിഡിതര ചികിത്സയ്ക്കായി ഉപയോഗിച്ച് കിടക്കകൾ അടക്കമുള്ള സംവിധാനം അടിയന്തര സാഹചര്യത്തിൽ കോവിഡ് ചികിത്സയ്‌ക്കായി ഉപയോഗപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. ജില്ലയിൽ നിലവിൽ വിവിധ വിഭാഗങ്ങളിലായി 1700 ഓളം കിടക്കകളാണ് കോവിഡ് ചികിത്സയ്ക്ക്‌ സജീകരിച്ചത്. ചികിത്സാ സൗകര്യത്തെക്കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം പറയുന്നു. ആവശ്യമെങ്കിൽ ജില്ലാ സംവിധാനത്തിന്റെ സഹകരണത്തോടെ സൗകര്യം വിപുലീകരിക്കും.
173 ഐസിയു,
107 വെന്റിലേറ്റർ
ആകെ 924 സാധാരണ കിടക്കയാണ് കോവിഡ് ചികിത്സയ്ക്കായുള്ളത്. ഇതിൽ 324 സർക്കാർ ആശുപത്രിയിലും 600 സ്വകാര്യ ആശുപത്രിയിലുമാണ്‌. 627 കിടക്ക ഒഴിഞ്ഞു കിടക്കുകയാണ്.
സർക്കാർ ആശുപത്രിയിൽ 124 ഉം സ്വകാര്യ ആശുപത്രിയിൽ 354 ഉം അടക്കം 478 ഓക്സിജൻ കിടക്കകളുമുണ്ട്. ഇതിൽ 157 ൽ മാത്രമാണ് രോഗികളുള്ളത്. 321 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
173 ഐസിയു കിടക്കകളിൽ 55 സർക്കാർ മേഖലയിലും 118 സ്വകാര്യ മേഖലയിലുമാണ്. 92 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. 81 എണ്ണം ഒഴിഞ്ഞു കിടക്കുന്നു.
സർക്കാർ ആശുപത്രിയിലെ 40 ഉം സ്വകാര്യ ആശുപത്രിയിലെ 67 ഉം അടക്കം 107 വെന്റിലേറ്റർ കിടക്കകളുണ്ട്. 18 ൽ മാത്രമേ രോഗികളുള്ളൂ. 89 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
ആശുപത്രിയിൽ 
369 പേർ മാത്രം
നിലവിൽ 10872 പേരാണ് ജില്ലയിൽ പോസിറ്റീവായി തുടരുന്നത്. ഇതിൽ 369 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്‌. ബാക്കിയുള്ളവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർദേശത്തിന് 0497 2700194 കൺട്രോൾ സെൽ നമ്പറിൽ ബന്ധപ്പെടാം. കൗൺസലിങ് സേവനത്തിന് 85939977 22 നമ്പറിലും ബന്ധപ്പെടാം.

പേർക്ക് കോവിഡ്

കണ്ണൂർ
ജില്ലയിൽ 1260 പേർക്കുകൂടി  കോവിഡ്. 1100 പേർ രാേ​ഗമുക്തരായി. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 310968. തിങ്കളാഴ്ച 2281 പരിശോധന നടത്തി.1260 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top