കണ്ണൂർ 
നാടിന്റെ സ്വൈര്യജീവിതത്തിനും പുതുതലമുറയുടെ ഭാവിക്കും ഭീഷണിയായ ലഹരി വിപത്തിനെതിരെ  സിഐടിയു നേതൃത്വത്തിൽ ജില്ലയിലെങ്ങും ക്യാമ്പയിനും മനുഷ്യച്ചങ്ങലയും തീർത്തു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള  മാഫിയാ സംഘങ്ങളുടെ നീക്കത്തിനെതിരെയുള്ള തക്കീതായി  16 കേന്ദ്രങ്ങളിൽ തീർത്ത മനുഷ്യച്ചങ്ങല. കണ്ണൂർ കാൾടെക്‌സിൽ  സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ അധ്യക്ഷനായി. കണ്ണൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ  എ പി രാജീവൻ ബോധവൽക്കരണ പ്രഭാഷണം നടത്തി.  ഇ സുർജിത് കുമാർ, കെ ബഷീർ, കാടൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. 
ശ്രീകണ്ഠപുരം ചെങ്ങളായിയിൽ ജില്ലാ ട്രഷറർ അരക്കൻ ബാലനും പയ്യന്നൂരിൽ പി വി കുഞ്ഞപ്പനും പെരിങ്ങോത്ത് ടി നാരായണനും മയ്യിലിൽ  പി സന്തോഷും പിലാത്തറയിൽ കെ അശോകനും ആലക്കോട് എം സി ഹരിദാസനും പാപ്പിനിശേരിയിൽ കെ പി രാജനും പിണറായിയിൽ കെ കെ നാരായണനും മട്ടന്നൂരിൽ പി പുരുഷോത്തമനും കൂത്തുപറമ്പിൽ ടി പി ശ്രീധരനും തലശേരിയിൽ എം സുരേന്ദ്രനും പാനൂരിൽ കെ ധനഞ്ജയനും പേരാവൂരിൽ എസ് ടി ജെയ്‌സണും ഉദ്‌ഘാടനം ചെയ്തു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..