03 December Sunday

തലശേരി നഗരസഭാ ടൗൺഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്‌മാരകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

തലശേരി നഗരസഭാ ടൗൺഹാളിന്റെ പുനർനാമകരണം സ്‌പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നു

 തലശേരി

തലശേരി നഗരസഭാ ടൗൺഹാൾ ഇനി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക തലശേരി നഗരസഭ ടൗൺഹാൾ. പുനർനാമകരണം  സ്‌പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.   ഏതൊരു പൊതുപ്രവർത്തകന്റെയും മൂലധനം ജനങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞ നേതാവാണ്‌ കോടിയേരി ബാലകൃഷ്‌ണനെന്ന്‌ സ്‌പീക്കർ  പറഞ്ഞു. ജനങ്ങളെ അത്രയേറെ അദ്ദേഹം സ്‌നേഹിച്ചു. അതുപോലെ ജനങ്ങളും സ്‌നേഹം നൽകി.  ചുറ്റുമുള്ളവരോടുള്ള ആർദ്രതയും കരുണയുമാണ്‌ കോടിയേരിയെ വ്യത്യസ്‌തനാക്കുന്നത്‌.  സ്‌പീക്കർ പറഞ്ഞു. ടൗൺഹാളിൽ ചേർന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ എം ജമുനറാണി അധ്യക്ഷയായി. റബ്‌കോ ചെയർമാൻ കാരായി രാജൻ, എ പ്രദീപൻ, സജീവ്‌ മാറോളി, എം വി ജയരാജൻ, പി വി റാഷിദ, എം പി സുമേഷ്‌,  കെ എ ലത്തീഫ്‌, കെ വിനയരാജ്‌, ബി പി മുസ്‌തഫ, കെ അച്യുതൻ, സി പി എം നൗഫൽ, സി സി വർഗീസ്‌, വർക്കി വട്ടപ്പാറ, ഒതയോത്ത്‌ രമേശൻ, പി കെ രാജീവൻ, ജോർജ്‌ പീറ്റർ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ്‌ ചെയർമാൻ വാഴയിൽ ശശി സ്വാഗതവും സെക്രട്ടറി സുരേഷ്‌കുമാർ എൻ നന്ദിയും പറഞ്ഞു. തലശേരി നഗരസഭ ഏകകണ്‌ഠമായാണ്‌ ടൗൺഹാളിന്‌ കോടിയേരിയുടെ പേരിടാൻ തീരുമാനിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top