മട്ടന്നൂർ
പതിനഞ്ചുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ രണ്ടാനമ്മയുടെ അച്ഛനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. ജീവപര്യന്തത്തിനു പുറമെ 43 വര്‍ഷവും ആറ് മാസവും തടവ് അനുഭവിക്കണം. കുറ്റകൃത്യത്തിന് കൂട്ടുനിന്ന രണ്ടാനമ്മയുടെ അമ്മയ്‌ക്ക് 48 വർഷം തടവും 1,35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പീഡനം മറച്ചുവച്ച കുട്ടിയുടെ രണ്ടാനമ്മയ്ക്ക് കോടതി കഴിയും വരെ തടവും 5000 രൂപ പിഴ അടയ്ക്കാനും ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു. 2019ൽ കരിക്കോട്ടക്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കുട്ടിയെ വീട്ടിൽ രണ്ടാനമ്മയുടെ മാതാപിതാക്കൾ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.
പിഴത്തുകയിൽ 2,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..